മംഗലാപുരം: മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് മംഗലാപുരത്തും ഉഡുപ്പിയിലും കനത്ത മഴ. കര്‍ണാടകയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന വിവരം. പ്രദേശത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മംഗലാപുരം, ബന്ദ് വള്‍ താലൂക്കുകളെയാണ് മഴ കൂടുതലായും ബാധിച്ചിരിക്കുന്നത്.
കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ദുരന്ത നിവാരണ സേനയുടെ ബോട്ടുകള്‍ എത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലെത്തി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം മംഗലാപുരത്ത് മഴ കുറഞ്ഞതായി ദുരിതാശ്വാസ വകുപ്പ് പറയുന്നു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലാണ്. ജനജീവിതം സാധാരണഗതിയില്‍ ആയിട്ടില്ല.