ന്യൂഡൽഹി: അടുത്ത ആഴ്ച ഡൽഹി സർക്കാർ സ്‌കൂളിൽ "സന്തോഷ ക്ലാസ്"കാണാൻ എത്തുന്ന യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉണ്ടാകില്ലെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേജ്‌രിവാളിന്റെയും സിസോദിയയുടെയും പേരുകൾ കേന്ദ്ര സർക്കർ ഒഴിവാക്കിയന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു.
