മേം ഭി ചൗക്കിദാർ തെരഞ്ഞെടുപ്പ് റാലിയല്ല, ന്യായീകരിച്ച് ദൂരദർശൻ 

202 0

ന്യൂഡൽഹി: മേം ഭി ചൗക്കിദാർ പരിപാടി സംപ്രേഷണം ചെയ്തതിനെ ന്യായീകരിച്ച് ദൂരദർശൻ. തെരഞ്ഞെടുപ്പ് റാലി അല്ല സംപ്രേഷണം ചെയ്തതെന്നാണ് ദൂരദർശന്‍റെ നിലപാട്. അതു കൊണ്ട് തന്നെ ഇതിൽ പെരുമാറ്റ ചട്ട ലംഘനം ഇല്ലെന്നും ദൂരദർശൻ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാർ സംപ്രേഷണം ചെയ്തതിനു ദൂരദർശന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടി സർക്കാരിന്‍റെ  ഔദ്യോഗിക ചാനലിൽ സംപ്രേഷണം ചെയ്തത് വിശദീകരിക്കണമെന്നായിരുന്നു നോട്ടീസിലെ അവശ്യം.

റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, കാവൽക്കാരൻ കള്ളനാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ബിജെപി ചൗക്കിദാർ കാമ്പെയ്ൻ ആരംഭിച്ചത്. രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലായാണ് ഈ സംവാദ പരിപാടി സംഘടിപ്പിച്ചത്. നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമോ ടിവി സംപ്രേഷണം ആഭംഭിച്ചതിലും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംപ്രേഷണം ചെയ്യുന്നതിനായി കഴിഞ്ഞ മാസം 31-നാണ് 24 മണിക്കൂർ ചാനൽ പ്രവർത്തനം തുടങ്ങിയത്.

Related Post

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.       

Posted by - Apr 4, 2018, 08:54 am IST 0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.                       …

ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്

Posted by - Jan 14, 2020, 10:30 am IST 0
ഇന്‍ഡോര്‍ : ആസാദി മുദ്രാവാക്യം വിലപ്പെട്ട സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്.  രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനു ഇത് കാരണമാകുന്നുവെന്ന് യോഗാ ഗുരു ബാബാ രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍വ്വകലാശാലകള്‍…

രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു

Posted by - Jan 1, 2019, 08:39 am IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ജനുവരി 24-ന്…

ഗാസിയാബാദിൽവനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

Posted by - Feb 16, 2020, 04:02 pm IST 0
ഗാസിയാബാദ്: ഗാസിയാബാദിലെ ബ്രിജ് വിഹാര്‍ കോളനിയില്‍വനിതാ പൊലീസുകാരിയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരുടെയും പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ 15 വയസ്സുകാരിയായ മകളും കാമുകനും ചേര്‍ന്ന്…

Leave a comment