മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

138 0

ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്നും പകരം മറ്റു ചില രേഖകളാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖകകളായി പരിഗണിക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ അറിയിച്ചു. 

ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ നിരന്തരമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാറിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Related Post

ഹൗഡി മോദി വളരെ ചെലവേറിയത്: രാഹുൽ ഗാന്ധി   

Posted by - Sep 21, 2019, 10:25 am IST 0
ന്യൂഡൽഹി: ലോകത്തിൽ  ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന…

ഡൊണാൾഡ് ട്രംപ് നാളെ ഇന്ത്യയിൽ എത്തും

Posted by - Feb 23, 2020, 10:07 am IST 0
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും നാളെ  ഇന്ത്യയിലെത്തും. ട്രംപിനൊപ്പം ഭാര്യ മെലാനിയ,​മകൾ ഇവാങ്ക,​ മരുമകൻ ജാറദ് കഷ്നർ,​ മന്ത്രിമാർ,​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും…

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ്; സംവിധാനം 2019 ഏപ്രിലോടെ പ്രാബല്യത്തില്‍  

Posted by - Dec 25, 2018, 02:46 pm IST 0
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്റെ മാതൃകയില്‍ വൈദ്യുതി ബില്‍ പ്രി പെയ്ഡ് ആയി അടയ്ക്കാവുന്ന സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. 2019 ഏപ്രിലോടെ ഈ സംവിധാനം…

മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി

Posted by - May 5, 2018, 03:44 pm IST 0
വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന…

Leave a comment