മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം സ്വികരിക്കുന്നത് ലോകം വലിയ ഞെട്ടലോടെയാണ് നോക്കി കാണുന്നത്. സന്യാസം സ്‌കരിച്ചാൽ പിന്നെ കരുണപ്രേം വിജയ് ജീ എന്ന പേരിലാണ് മോക്ഷേഷ് അറിയാൻ പോകുന്നത്. ഇദ്ദേഹം സന്യാസം സ്വികരിക്കിന്നതിൽ വീട്ടുകാർക്ക് എതിർപ്പൊന്നുംതന്നെയില്ല. മകന്റെ തീരുമാനത്തിൽ തൃപതരാണെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.മോക്ഷേഷ് പിതാവിന്റെ കൂടെ അലുമിനിയം ബിസിനസ് നടത്തി വരികയായിരുന്നു.
