മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇളയ സഹോദരനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കെറയെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഉദ്ധവ് താക്കറെയുമായി സഹകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. പ്രധാനമന്ത്രി ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ലെന്നും രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നും സാമ്ന പറയുന്നു. ഇന്നലെ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഉദ്ധവ് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷ തനിക്ക് ഉള്ളതായി മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് മറുപടിയായാണ് ശിവസേന മുഖപത്രം സാംന അതിന്റെ മുഖപ്രസംഗത്തില്‍ ഉദ്ധവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മോദിയോട് അഭ്യര്‍ത്ഥിച്ചത്.
