ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു വിവരവുമില്ലാതെയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ആരോപിച്ചു . ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലായിരുന്നു പി.ചിദംബരത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ തെറ്റുകള്‍ വരുത്തുന്നു. ആ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു ധാരണയും വ്യക്തതയുമില്ലാത്തത് കൊണ്ടാണ് അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്-ചിദംബരം പറഞ്ഞു.
'രോഗനിര്‍ണയം തെറ്റാണെങ്കില്‍, എഴുതുന്ന കുറിപ്പടി വെറുതെയാകും. രോഗം, മാരകമായേക്കാം'.അദ്ദേഹം കൂട്ടിച്ചേർത്തു.