മോഷണം തടയാന്‍ ശ്രമിച്ച യുവതിയെ കുത്തിക്കൊന്ന് മോഷ്ടാവ് രക്ഷപെട്ടു  

167 0

ന്യൂഡല്‍ഹി: മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ അമ്മയുടേയും മകന്റേയും മുന്നിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. പഞ്ചാബ് സ്വദേശി സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

രാത്രി 9.30-ഓടെ അമ്മയ്ക്കും മകനുമൊപ്പം മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കു പോകുകയായിരുന്ന യുവതിക്കുനേരെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടാകുകയായിരുന്നു. വഴിയിലേക്കു കയറിയ യുവതിയടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവാവിനെ ചെറുത്തതോടെ അയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു. ആളുകള്‍ ഓടിയടുത്തതോടെ അക്രമി സ്ഥലത്തു നിന്നും രക്ഷപെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Related Post

അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

Posted by - Dec 12, 2019, 05:31 pm IST 0
ന്യൂഡൽഹി: അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 18 ഹര്‍ജികളാണ് തള്ളിയത്. ചീഫ്…

ബാങ്ക് പണിമുടക്കിൽ വലഞ്ഞ് ഇടപാടുകാര്‍

Posted by - Feb 1, 2020, 10:18 am IST 0
ഡല്‍ഹി:ശമ്പളവര്‍ധനവ് ഉൾപ്പെടെയുള്ള  പല ആവശ്യങ്ങളുന്നയിച്ച്  രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ഇന്നും തുടരും .സംസ്ഥാനത്തെ പല എ ടി എമ്മുകളും ഇന്നലെ തന്നെ കാലിയായി.  ബാങ്ക്…

ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി

Posted by - Oct 31, 2019, 04:05 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി.  സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് നിലവില്‍…

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ

Posted by - Dec 28, 2018, 03:48 pm IST 0
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ. പുതിയ ലോഗോ വരുന്നതോടെ നിലവിലുള്ള ലോഗോ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

Posted by - Oct 3, 2019, 02:51 pm IST 0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും…

Leave a comment