മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച്  ആറ് വയസ്സുകാരന്‍ മരിച്ചു

162 0

ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച രാജസ്ഥാന്‍ മണ്ഡവാറിലെ തത്തര്‍പുര്‍ ഗ്രാമത്തിലായിരുന്നു അപകടം സംഭവിച്ചത് .

തിജാറയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഈ കൂട്ടത്തിലൊരു കാര്‍ ആറ് വയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടത്തിനിടയാക്കിയ കാര്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. 

Related Post

ജമ്മു കശ്മീരിൽ ആദ്യത്തെ റെയിൽ‌വേ ചരക്ക് ടെർമിനൽ  സാംബ റെയിൽവേ സ്റ്റേഷനിൽ 

Posted by - Sep 1, 2019, 11:23 am IST 0
ജമ്മു:സാംബ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ഉടൻ തന്നെ ചരക്ക് ടെർമിനൽ ഉണ്ടാകും. ജമ്മു കശ്മീരിലെ ആദ്യത്തേതാണ് ഇത്. പ്രതിദിനം 6,000 മുതൽ 9,000 മെട്രിക് ടൺ വരെ…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു

Posted by - Sep 14, 2018, 07:53 am IST 0
പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ ശാരീരികാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് ആശുപത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​മാ​ശ​യ​ത്തി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​രീ​ക്ക​ര്‍ അമേരിക്കയില്‍ കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു. ആ​റാം തീ​യ​തി…

മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു

Posted by - Oct 8, 2018, 07:20 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍…

പ്രധാനമന്ത്രി നടപ്പാക്കുന്നത് സംഘപരിവാർ അജണ്ട: എച്ച്. ഡി. ദേവഗൗഡ

Posted by - Dec 19, 2019, 01:42 pm IST 0
കോഴിക്കോട്: പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ടയാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. ഹിന്ദു രാഷ്ട്ര നിര്‍മ്മാണമാണ് അവർ പ്രാധാന്യം നല്‍കുന്നത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയത്…

Leave a comment