യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്

283 0

ന്യൂഡല്‍ഹി: യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്. എസ്പി തന്നെ അപമാനിച്ചെന്നും ധിക്കാരത്തോടെ പെരുമാറിയെന്നുമാണ് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞത്. നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.

മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു വാക്കു തര്‍ക്കമുണ്ടായത്.

കെഎസ്‌ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ചോദിച്ചത്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാക്കുമെന്ന് യതീഷ് ചന്ദ്ര മറുപടി നല്‍കിയിരുന്നു. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Related Post

ആസാമിലെ ടീ എസ്റ്റേറ്റിൽ 73 കാരനായ ഡോക്ടറെ ആൾക്കൂട്ടം കൊലപ്പെടുത്തി, 21പേർ അറസ്റ്റിൽ 

Posted by - Sep 2, 2019, 11:57 am IST 0
ഗുവാഹത്തി :ആസാമിലെ ഒരു ടീ എസ്റ്റേറ്റിലെ ഡോക്ടറെ 250 പേരടങ്ങിയ ആൾകൂട്ടം ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. രണ്ട് ദിവസത്തിന് ശേഷം 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.…

ബിഹാറില്‍ ആര്‍.ജെ.ഡി. ബന്ദ് ആരംഭിച്ചു

Posted by - Dec 21, 2019, 10:22 am IST 0
ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. പട്‌ന, ധര്‍ഭാഗ തുടങ്ങിയ ഇടങ്ങളില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പോസ്റ്ററുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.

അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Feb 12, 2020, 01:16 pm IST 0
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 70ൽ  62 സീറ്റുംനേടി തിളക്കമാര്‍ന്ന വിജയത്തോടെയാണ് ആം ആദ്മി പാര്‍ട്ടിഅധികാരത്തിലേറുന്നത്. ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക്…

കാശ്മീരിൽ  കൊല്ലപ്പെട്ട ഭീകരരില്‍ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും  

Posted by - Oct 23, 2019, 04:41 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച വൈകുന്നേരം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ മുൻ അൽ ഖ്വെയ്ദ കമാൻഡർ സക്കീര്‍ മൂസ്സയുടെ പിന്‍ഗാമിയും ഉൾപ്പെടുന്നു. അല്‍ഖ്വെയ്ദ കശ്മീര്‍…

എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചു

Posted by - May 29, 2020, 04:58 am IST 0
എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് വയനാട്ടില്‍ നടക്കും.…

Leave a comment