യശ്വന്ത് സിൻഹയ്‌ക്കെതിരെ ബി.ജെ.പി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് താൻ പാർട്ടിവിടുകയാണെന്ന സിൻഹയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. സിൻഹ ഒരു കോൺഗ്രസ്പ്രവർത്തകനെ പോലെയാണ് പെരുമാറുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു.
ബി.ജെ.പി വക്താവ് അനുൽ ബലൂനിയാണ് സിൻഹക്കെതിരെ ഇങ്ങനെ പ്രതികരിച്ചത്. ബി.ജെ.പി സിൻഹയ്ക്ക് ഒട്ടേറെ പദവികൾ നൽകിയിരുന്നു എന്നാൽ അതിനു നിരക്കുന്നരീതിയിലല്ല സിൻഹയുടെ പെരുമാറ്റമെന്നും അനുൽ ബലൂനി കൂട്ടിച്ചേർത്തു. പട്നയിലെ ഒരു രാഷ്ട്രീയ സമ്മേളനത്തിലാണ് താൻ പാർട്ടിവിടുകയാണെന്ന സിൻഹ വ്യക്തമാക്കിയത്.