ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബർ 27ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത്കൊണ്ട് പ്രസംഗിക്കും. 27ന് രാവിലെയുള്ള ഉന്നതതല സമ്മേളനത്തിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.
സെപ്റ്റംബർ 24 മുതൽ 30 വരെയാണ് പൊതുസഭ ചേരുന്നത്. അന്ന് തന്നെയാണ് ആഗോള നേതാക്കളെ അഭിസംബോധന ചെയ്‌തുകൊണ്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സംസാരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെ തൊട്ടുപുറകേയാണ് ഇമ്രാൻ ഖാനും സംസാരിക്കുന്നത്.
