ഇസ്ലാമാബാദ്: യുദ്ധഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി . ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുള്ളതായും അത് ഉണ്ടാവുകയാണെങ്കില്‍ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറല്ല. ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം സ്വാഭാവികമായും ആണവ യുദ്ധത്തിലാകും കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അല്‍ജസീറ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാൻ പ്രതികരിച്ചത്.
യുദ്ധത്തില്‍ പാകിസ്ഥാന്‍ ജയിക്കാനിടയില്ലെന്ന് വരുമ്പോള്‍ രണ്ട് സാധ്യതകളാണ് മുന്നിലുള്ളത്, അത് കീഴടങ്ങലിന്റെയും മരണം വരെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെയും വഴികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പരിഗണിക്കുന്നതിനാലാണ്് യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളെ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സമീപിച്ചു കൊണ്ടിരിക്കുന്നതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.