കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് അറിയാൻ ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ റാലിയെ അഭിസംബോധന ചെയ്യുമ്പോളാണ് അവര്‍ ഈ ആവശ്യമുന്നയിച്ചത്. 'ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കാതെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷമാകുമ്പോഴാണ് ഇന്ത്യന്‍ പൗരന്മാരാണെന്ന് നമുക്ക് തെളിയിക്കേണ്ടി വരുന്നത്. അന്ന് ബിജെപി എവിടെയായിരുന്നു ?അവർ ചോദിച്ചു.
