ലഖ്‌നൗ: ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു . ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശികളേയും അനധികൃതമായി താമസിക്കുന്ന മറ്റ് വിദേശികളേയും ഉടൻ കണ്ടെത്താന്‍ ഡി.ജി.പി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഡിജിപി ജില്ലാ മേധാവിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
