യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി

95 0

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളേജിന്റെ ബസ്‌ സ്റ്റോപ്പില്‍ നിന്നുമാണ് ബാഗ് കണ്ടെത്തിയത്. 

സംശയകരമായ നിലയില്‍ ബാഗ് കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 28നും 30നും അകത്ത് പ്രായമുള്ള യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാല്‍ ഉടലില്‍ നിന്നും മുറിച്ചെടുത്ത് രണ്ടായി കീറിമുറിച്ച നിലയിലാണ്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

Related Post

പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷ: തസ്ലീമ നസ്‌റീന്‍

Posted by - Apr 22, 2018, 01:50 pm IST 0
കോഴിക്കോട്: ബാലപീഡകര്‍ക്ക് വേണ്ടത് വധശിക്ഷയല്ലെന്നും, അവരെ കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്‌റീന്‍.   പീഡനത്തിനെതിരായുള്ള ആയുധമായല്ല വധശിക്ഷയെ കാണേണ്ടത്, കുറ്റക്കാര്‍ക്ക്…

കശ്മീരിലെ  ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും  

Posted by - Nov 12, 2019, 09:35 am IST 0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ  നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ…

പ്രധാനമന്ത്രിയുടെ നാളത്തെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി

Posted by - Dec 21, 2019, 03:53 pm IST 0
ഡല്‍ഹി; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടത്താനിരിക്കുന്ന  പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. …

അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി

Posted by - Dec 12, 2019, 05:31 pm IST 0
ന്യൂഡൽഹി: അയോദ്ധ്യ കേസിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 18 ഹര്‍ജികളാണ് തള്ളിയത്. ചീഫ്…

എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റുമരിച്ചു

Posted by - Feb 21, 2020, 01:49 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബി.എസ്.പി. മുന്‍ എം.എല്‍.എയുടെ മകനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പ്രശാന്ത് സിങ്(23)…

Leave a comment