ചെന്നൈ: യൂത്ത് ഐക്കണിന്റെ ഹരമായി മാറിയ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. ടിക് ടോക് ഇന്ത്യന്‍ സംസ്കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ് നടപടി എടുത്തിരിക്കുന്നത്. നാഗപ്പട്ടണം എംഎല്‍എയും അണ്ണാ ഡിഎംകെ നേതാവുമായ തമീമും അന്‍സാരിയാണ് നിരോധന ആവശ്യം നിയമസഭയില്‍ മുന്നോട്ടു വെച്ചത്.
