ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളരണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍വ്യാഴാഴ്ച വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരുംഅന്നേ ദിവസം സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.രാഷ്ട്രപതി റാം നാഥ് കോവിന്ദ് ട്വിറ്ററിലൂടെയാണ് സമയംഅറിയിച്ചത്. കഴിഞ്ഞദിവസംമോദി രാഷ്ട്രപതിയെ കണ്ട്‌സര്‍ക്കാര്‍ രൂപീകരിക്കാനുള്ളഅവകാശവാദം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ഭവനിലാണുസത്യപ്രതിജ്ഞാ ചടങ്ങുകള്‍നടക്കുക.
ബി.ജെ.പി നയിക്കുന്നഎന്‍.ഡി.എ മുന്നണി 352 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഭരണത്തുടര്‍ച്ച നേടിയത്.രാഷ്ട്രപതി ഭവനില്‍ നടക്കുന്നസത്യപ്രതിജ്ഞാ ചടങ്ങില്‍വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ആദ്യ യാത്രമാലദ്വീപിലേക്ക്.രണ്ടാംതവണയും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നനരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശപര്യടനംമാല ദ്വീപിേലക്ക ്. ജൂണ്‍ പകുതിയോടെയാകും അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹംആദ്യം സന്ദര്‍ശിക്കുക മാലദ്വീപആയിരിക്കുമെന്ന് നയതന്ത്രഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.റിപ്പോര്‍ട്ട് ചെയ്തു. 2014-ല്‍അധികാരമേറ്റതിന് പിന്നാലെഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര.ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് നരേന്ദ്ര മോദി മാലദ്വീപില്‍ എത്തുന്നത്. ലോക്‌സഭതിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെമാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിംമുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു.