തനിക്ക് കോവിഡ് പിടിപെട്ടതില്‍ തന്റെ ശ്രദ്ധകുറവാണെന്നും ആ അലംഭാവമാണ് തനിക്ക് കോവിഡ് രോഗം പിടിപെടാന്‍ കാരണമെന്നും കോവിഡ് രോഗം പിടിപെട്ട മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞു.
ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുത്ത് ആത്മവിമര്‍ശനം നടത്തുകയായിരുന്നു അവാദ്. ജനങ്ങളുടെ ഉപദേശം ഞാന്‍ കാര്യമായെടുത്തില്ല. അതുകൊണ്ടാണ് ഞാന്‍ കെണിയിലകപ്പെട്ടത്.
ഈ മാസം ആദ്യം ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അവാദ് കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതനായത്. രണ്ട് ദിവസത്തിലേറെ വെന്റിലേറ്ററിന്റെ സഹായത്താലായിരുന്നു ജീവന്‍ നിലനിര്‍ത്തിയതെന്ന് അ?േദ്ദഹം പറഞ്ഞു.
കോവിഡ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസങ്ങളില്‍ ജിതേന്ദ്ര അവാദ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. രണ്ടാഴ്ചകൊണ്ട് രോഗമുക്തനായി.
നിശ്ചയദാര്‍ഢ്യം കൊണ്ടാണ് താന്‍ രോഗത്തെ അതിജീവിച്ചതെന്നും അവാദ് പറഞ്ഞു. രക്തത്തിലെ ഹിമോഗ്ലോബിന്‍ അളവ് കുറഞ്ഞിരുന്നു. അത് പിന്നീട് ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ കൃത്യമായ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്നും അവാദ് പറഞ്ഞു.
