ജമ്മു: നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ സൈന്യം വധിച്ചു. കെരന്‍, അഖ്നൂര്‍ സെക്ടറുകളിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്. റൈഫിളുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു. ശനിയാഴ്ച നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
