രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്

250 0

ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്‍മെന്റിന്റെ ഉത്തരവ് കോണ്‍ഗ്രസ് എടുത്ത് കളഞ്ഞു.

2017 ല്‍ വസുന്ധര രാജ സിന്ധ്യെ കൊണ്ട് വന്ന ഉത്തരവാണ് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ചേര്‍ന്ന് എടുത്ത് കളഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് എല്ലാദിവസവും മാതാപിതാക്കളെ പൂജിക്കാനുള്ള ദിവസമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദോത്ര ട്വീറ്റ് ചെയ്തു.

സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളോട് ഫെബ്രുവരി 14 ന് മാതൃ പിതൃ പൂജ്യദിനമായി ആഘോഷിക്കണമെന്നും അന്നേ ദിവസം മാതാപിതാക്കളെ വിദ്യാലയങ്ങളിലേക്ക് വിളിച്ച്‌ വരുത്തി അവര്‍ക്ക് വേണ്ടി പൂജ നടത്തണമെന്നുനമാണ് വസുന്ധര രാജ സിന്ധ്യെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

Related Post

മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെങ്ങനെ? വിവരങ്ങള്‍ പുറത്തു വിടാതെ എയിംസ്

Posted by - Jun 25, 2018, 08:09 am IST 0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒരു വിവരവും പുറത്തു വിടാതെ എയിംസ്. കാര്‍ഡിയോതൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന്…

പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: രണ്ട് മരണം 

Posted by - Sep 9, 2018, 08:19 am IST 0
തമിഴ്‌നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്‌പേര്‍ മരിച്ചു. ദീപാവലിക്കായി പടക്ക നിര്‍മാണം പുരോഗമിക്കുന്ന മുറിയിലാണ് സ്ഫോടനം നടന്നത്. തമിഴ്‌നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ…

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

Posted by - Jul 20, 2019, 07:20 pm IST 0
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും…

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ  ജാഗ്രതാ നിര്‍ദേശം നൽകി   

Posted by - Oct 3, 2019, 03:46 pm IST 0
ന്യൂ ഡൽഹി: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍. അതീവ ജാഗ്രത നിർദ്ദേശം. സുരക്ഷാ ഭീഷണിയേത്തുടര്‍ന്ന് രാവിലെ…

കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ പിടിയിൽ

Posted by - Sep 10, 2019, 10:11 am IST 0
ന്യൂ ഡൽഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ ഭീഷണി യുണ്ടെന്ന മുന്നറിയിപ്പിന് പുറകേ  കശ്മീരിൽ 8 ലഷ്കർ ഇ ത്വയ്‌ബ ഭീകരർ കശ്മീർ പോലീസിന്റെ പിടിയിലായി. കശ്മീരിലെ സോപോറിൽ…

Leave a comment