ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്നാണ് സുപ്രീംകോടതി. തമിഴ്നാട് സര്‍ക്കാരിന്‍റെ വാദം കോടതി ശരി വയ്ക്കുകയായിരുന്നു. 25 വര്‍ഷത്തിലധികം നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് ഇവര്‍ പുറത്തിറങ്ങുന്നത്. കോടതി വിധി പുറത്തു വന്നതോടെ കേസില്‍ പ്രതികളായ എല്ലാവരും ജയില്‍ മോചിതരാകും.
