ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന് മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി, യുപി, ഹിമാചലുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെയാണ് അയോദ്ധ്യ കേസിലെ വിധി സുപ്രീം കോടതി പ്രസ്താവിച്ചത്. തർക്കഭൂമി ഹിന്ദുക്കൾക്കും പ്രദേശത്ത് തന്നെ അഞ്ചേക്കർ സ്ഥലത്തിൽ പകരം സ്ഥലം മുസ്ലിമുകൾക്കും നൽകാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
