ന്യൂദല്‍ഹി : രാജ്യദ്രോഹക്കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ജെഎന്‍യു യുണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരിലാണ് കനയ്യ കുമാരടക്കം 5 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ ഇടപെട്ട് ഇവരുടെ വിചാരണയ്ക്ക് അനുമതി നല്‍കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. ഇതോടെ കേസിന്റെ നടപടി ക്രമങ്ങളും നീണ്ടുപോയി.