ന്യൂഡൽഹി: സുപ്രീംകോടതിവിധിയെ മാനിക്കുന്നുവെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ അനുകൂലിക്കുന്നുവെന്നും കോൺഗ്രസ്. സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽചേർന്ന പ്രത്യേക പ്രവർത്തകസമിതിയോഗം ഇതിനെ അനുകൂലിച് പ്രമേയം പാസാക്കി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും സൗഹാർദവും ഉൾക്കൊണ്ട്, സമാധാനം പാലിക്കണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പ്രമേയം അഭ്യർഥിക്കുന്നു. കാലങ്ങളായി പുലർത്തിപ്പോരുന്ന മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് പ്രവർത്തിക്കുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് പാർട്ടിവക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
