ന്യൂ ഡൽഹി : കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും പെട്രോൾ ബോംബുകളോടുപമിച് ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജാണ് രണ്ട് പേരെയും ട്വിറ്ററിൽ പരിഹസിച്ചത്. പ്രിയങ്കയെയും രാഹുലിനെയും കരുതിയിരിക്കുക, അവർ പെട്രോൾ ബോംബുകളാണ്. അവർ എങ്ങോട്ടാണോ പോകുന്നത് അവിടെയെല്ലാം തീപിടിപ്പിക്കുകയും പൊതുമുതലിന് നാശനഷ്ടം വരുത്തിവെയ്ക്കുകയും ചെയ്യും എന്നാണ് വിജ് ട്വിറ്ററിൽ കുറിച്ചത്.
