രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

237 0

ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22 ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക. 

ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്. രാഹുലിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിന് എതിരെയാണ് ഹര്‍ജി നല്‍കിയത്. 

ചൗകിദാർ നരേന്ദ്രമോദി കള്ളനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞുവെന്ന് മുകുൾ റോത്തഖി കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതുപോലുള്ള പരാമർശം കോടതി നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടിയത്. 

രാജ്യത്തിന്‍റെ ചൗകിദാര്‍ മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നാണ് റഫാല്‍ വിഷയത്തില്‍ കോടതി നടത്തിയ വിധിയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം. 

Related Post

രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകളാണെന്ന്  ബിജെപി മന്ത്രി അനിൽ വിജ്  

Posted by - Dec 25, 2019, 10:18 am IST 0
ന്യൂ ഡൽഹി : കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും പെട്രോൾ ബോംബുകളോടുപമിച്  ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജാണ്  രണ്ട് പേരെയും…

ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കില്ല, കോൺഗ്രസ് വിശ്വാസികൾക്കൊപ്പം: രാഹുൽ ഗാന്ധി

Posted by - Apr 16, 2019, 03:31 pm IST 0
പത്തനംതിട്ട: സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ കോൺഗ്രസ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. പത്തനംതിട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ്…

കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

Posted by - Oct 14, 2019, 05:22 pm IST 0
ശ്രീനഗര്‍: കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക്  മുന്നോടിയായിട്ടായിരുന്നു കശ്മീരില്‍ മൊബൈല്‍ ഫോണ്‍…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

Posted by - Oct 11, 2019, 05:22 pm IST 0
ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി…

Leave a comment