ന്യൂദല്‍ഹി: അയോധ്യ സന്ദര്‍ശനത്തിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം പോകാന്‍ രാഹുല്‍ ഗാന്ധിയെയും ക്ഷണിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് നേതാവ് അയോധ്യ സന്ദര്‍ശിക്കാനും ഒപ്പം വരണമെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയെ റാവത്ത് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല.
