ന്യൂ ഡൽഹി : വീർ സവർക്കറെ മോശമായ രീതിയിൽ പരാമർശിച്ച കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദവ് താക്കറെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ ആവശ്യപ്പെട്ടു.
ഭാരത് ബച്ചാവോ റാലിയിൽ പങ്കെടുക്കവെയാണ് രാഹുൽ സവർക്കറെ പരാമർശിച്ച് സംസാരിച്ചത്. റേപ് ഇൻ ഇന്ത്യ എന്ന പരാമർശം നടത്തിയതിന് രാഹുൽ മാപ്പ് പറയണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റിയാണ് താൻ പരാമർശിച്ചതെന്നും അതിന് മാപ്പ് പറയാൻ താൻ രാഹുൽ സവർക്കർ അല്ലെന്നും രാഹുൽ ഗാന്ധിയാണെന്നുമാണ് രാഹുൽ റാലിയിൽ പറഞ്ഞത്. ഇതിനെതിരെയാണ് രാഹുലിനെ പരസ്യമായി തല്ലിച്ചതയ്ക്കണമെന്ന അഭ്യർത്ഥനയുമായി രഞ്ജിത്ത് സവർക്കർ രംഗത്ത് വന്നിരിക്കുന്നത്.