ന്യൂഡല്‍ഹി: കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും പഴയ പോലെ തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കുമെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പുട്ട്, കടലക്കറി, പൊറോട്ട, പഴംപൊരി, പരിപ്പുവട ,ഇലയട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയന്‍ തുടങ്ങിയ വിഭവങ്ങള്‍ തുടര്‍ന്നും ട്രെയിനുകളിലു റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും.
