ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഫോറൻസിക് വിഭാഗം പോലീസിന് കൈമാറി. ശ്വാസം മുട്ടിയാണ് ലിഗ മരിച്ചതെന്ന ഫോറൻസിക് റിപ്പോർട്ടിന് ഇന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വെക്തതയുണ്ടാവും. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് 5 പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ലിഗയ്ക്ക് ജീൻസ്, ബ്രാൻഡഡ് സിഗരറ്റ് എന്നിവ വാങ്ങി കൊടുത്ത യുവാവിനെ ലിഗ എങ്ങനെ പരിചയപെട്ടു എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്. സ്ഥലത്തെ കുറിച്ച് കൂടുതൽ പരിചയമില്ലാത്ത ലിഗ കണ്ടൽ കാടുകളിലേക്ക് എന്തിനു പോയി എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്.
