മുംബൈ: മുംബൈയില്‍ ലെതര്‍ കമ്പനിയുടെ ഓഫീസില്‍ വന്‍ തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു. തീ അണക്കുന്നതിനിടെ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുംബൈയിലെ ബാരിസ്റ്റര്‍ നാഥ് പായ് റോഡില്‍ സ്ഥിതി ചെയ്യുന്ന കമ്പനിയിലാണ് സംഭവം.
