ലേഡീസ് കോച്ചിന് പുതിയ നിറം
ലേഡീസ് കോച്ചിന് പുതിയനിറം നൽകി. ഇത് സ്ത്രീകൾക്ക് എളുപ്പത്തിൽ കോച്ച് കണ്ടുപിടിക്കാൻ മാത്രമല്ല പുരുഷന്മാർ അറിയാതെ കോച്ച് മാറിക്കയറുന്നത് തടയാനും പറ്റും. പശ്ചിമ ഭാഗത്തെ എസി ലോക്കൽ ട്രെയിനുകളിൽ പച്ചയും മഞ്ഞയും നിറം നൽകിയാണ് മാറ്റം വരുത്തിയത്.
നേരത്തെയുള്ള നീലനിറം മാറ്റി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ പരമ്പരാഗത സ്ത്രീയുടെ വേഷത്തിൽ നിറം നൽകിയാണ് പുതിയ ബോഗിക്ക് നിറം നൽകിയത്. പല പുരുഷൻമാരും അബദ്ധത്തിൽ ലേഡീസ് കോച്ചിൽ കയറി പിഴയടക്കുന്നതിൽ നിന്നും ഇനി രക്ഷ.
