ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ വസ്ത്രധാരണത്തിന്റെ കുഴപ്പമല്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. 10 ലൈംഗിക പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതില്‍ ഏഴെണ്ണത്തിലും പ്രതികള്‍ ഇരയുടെ ബന്ധുവോ സുഹൃത്തുക്കളോ അയല്‍പക്കകാരോ ആകും. നിയമവ്യവസ്ഥ ഇത്തരം സംഭവങ്ങളില്‍ പരപ്രേരണ കൂടാതെ നടപടിയെടുക്കാന്‍ സന്നദ്ധത കാണിക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവര്‍ ഉണ്ട്. വസ്ത്രധാരണമാണ് അതിക്രമങ്ങള്‍ക്ക് കാരണമെങ്കില്‍ വയോധികരും ചെറിയകുട്ടികളും ബാലത്സംഗത്തിനിരയാകുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമനിര്‍വഹണ സംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. ഫെ.ഐ.സി.സി.ഐ യുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.