ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഇ.ശ്രീധരൻ പിൻമാറി
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണമില്ലായ്മമൂലമാണ് പദ്ധതിയിൽനിന്നും പിൻമാറുന്നതെന്നും അതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
15 മാസമിട്ടും തുടർപ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നുമാത്രമല്ല മാസം 16 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 2 ഓഫീസുകൾ പ്രവർത്തിച്ചുവരികയാണ്. തുടർപ്രവർത്തനങ്ങൾക്ക് യാതൊരു പോരോഗതിയുമില്ലെന്നും കരാർ ഒപ്പിട്ട് എത്രയുംപെട്ടെന്നു പ്രവർത്തനം ആരംഭിക്കണമെന്ന് മുഖ്യമന്ത്രിയെയും പൊതുമരാമത്തു മാത്രിയെയും കണ്ടു പറഞ്ഞുവെങ്കിലും യാതൊരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നിരുന്നാലും സർക്കാരിനോട് പരിഭവമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
