ന്യൂഡൽഹി: ലോകത്തിലാദ്യമായി യാത്രക്കാരുള്‍പ്പടുന്ന എ320 വിഭാഗത്തില്‍പെട്ട വിമാനത്തെ ടാക്‌സി ബോട്ടിന്റെ സഹായത്തോടെ പാര്‍ക്കിങ് ഏരിയയിൽ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം ശൃഷ്ടിച്ച് എയര്‍ ഇന്ത്യ. ഇന്ന് പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എഐ665 ദല്‍ഹി- മുംബൈ വിമാനമാണ് ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്. വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് എയര്‍ ക്രാഫ്റ്റ് ട്രക്ടറാണ് ടാക്‌സി ബോട്ട്. ദേശീയ കാരിയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനിയാണ് ഇത് ഫ്ലാഗ്ഗ് ഓഫ് ചെയ്തത്.
