ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്

291 0

കോട്ടയം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് പിസി ജോര്‍ജ്ജ്. ജനപക്ഷത്തിന്റെ അഞ്ചുപേര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ടയിലാകും പിസി മത്സരിക്കുക.

യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമായില്ലെങ്കില്‍ മാത്രമാകും തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം എടുക്കുക. കേരളാ കോണ്‍ഗ്രസില്‍ നിന്നും പിജെ ജോസഫിന്് പുറത്തുവരേണ്ട സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ പിജെ ജോസഫുമായി സഹകരിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മുന്നണി പ്രവേശം സാധ്യമാകാനുള്ള അവസാനത്തെ അടവാണ് സ്ഥാനാര്‍ത്ഥിയാകുമെന്ന പിസി ജോര്‍ജ്ജിന്റെ പ്രഖ്യാപനമെന്നും യുഡിഎഫ് നേതാക്കള്‍ വിലയിരുത്തുന്നു 

Related Post

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി

Posted by - Dec 30, 2019, 10:21 am IST 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ നിയമനമായ  ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്.) തസ്തികയിലെ വിരമിക്കൽ പ്രായം 65 വയസ്സാക്കി. 1954-ലെ സേനാ നിയമങ്ങൾ ഇതനുസരിച്ച് ഭേദഗതി ചെയ്തു.കര,…

എന്തുകൊണ്ട് കുറഞ്ഞ സമയപരിധിയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപനം – കബിൾ സിബൽ

Posted by - Mar 29, 2020, 05:42 pm IST 0
ന്യൂദൽഹി, മാർച്ച് 29 ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ നൂറുകണക്കിന് കിലോമീറ്റർ തിരിച്ചു  നടക്കാൻ നിർബന്ധിതരായപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെതിരെ ആഞ്ഞടിച്ചു.…

ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു

Posted by - May 27, 2018, 12:11 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ്​ ഡല്‍ഹി-മീററ്റ്​ എക്​സ്​പ്രസ്​ ഹൈവേ. 7,500 കോടി രൂപ…

മോദിക്കെതിരെ പത്രിക സമര്‍പ്പിച്ച മുന്‍ ബിഎസ്എഫ് സൈനികന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.  

Posted by - May 1, 2019, 12:06 pm IST 0
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച തേജ് ബഹാദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന്…

18 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Posted by - May 13, 2018, 10:32 am IST 0
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയശേഷം ഇതു രണ്ടാം തവണയാണ് ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ആറ്…

Leave a comment