ന്യൂ ഡൽഹി : മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ലോക് സഭയിൽ ബഹളം. പാർലമെന്റിന്റെ രണ്ട് സഭയും ബഹളത്തിൽ സ്തംഭിച്ചു.പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെ മാർഷൽമാരെ സ്‌പീക്കർ നിയോഗിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് കോൺഗ്രസ്സ് നേതാക്കൾ സഭയിൽ എത്തിയത്. ബാനർ ഉയർത്തിയതിന് കോൺഗ്രസ്സ് എംപിമാരായ ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കർ മാറ്റി നിർത്തി.
മാർഷൽമാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് രമ്യാ ഹരിദാസ് എംപി സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.