ന്യൂഡല്‍ഹി: രമ്യ ഹരിദാസ് ഉൾപ്പടെയുള്ള വനിതാ എം.പിമാരെ ലോക്‌സഭയില്‍ പുരുഷ മാര്‍ഷലുകള്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്പീക്കറുടെ ഉത്തരവുപ്രകാരം സഭയില്‍ പ്രവേശിച്ച മാര്‍ഷലുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് വനിതാ അംഗവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷയും മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രാ വിഷയത്തില്‍ ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തിനിടെ രമ്യ ഹരിദാസ് അടക്കമുള്ളവരെ കൈയേറ്റം ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നത്. പുരുഷ മാര്‍ഷലുകൾ കൈയേററ്റം ചെയ്തു എന്ന് പറയുന്നത് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
