ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘട്ടണ ത്തിനിടെ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ ഏഴുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
