വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി ഇരുതലമൂരികള്‍ മണ്ണിനടിയില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കെത്തുന്നു. ജില്ലയില്‍ വരാനിരിക്കുന്ന വലിയ വളര്‍ച്ചയുടെ സൂചനയാണ് ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്ന ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രളയത്തിന് ശേഷം മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടും മണ്ണ് ചുട്ടുപൊള്ളിയും മണ്ണിരകള്‍ ചത്തൊടുങ്ങുന്നതിന് പിന്നാലെയാണ് പാമ്പ് വര്‍ഗത്തില്‍പ്പെട്ട ഇരുതലമൂരികള്‍ പുറത്തേക്കെത്തുന്നത്. മണ്ണിരയും, ഇരുതലമൂരിയും പുറമെ, കുഴിയാന, ചിതല്‍, മുയല്‍, കീരി എന്നിങ്ങനെ അനേകം ജീവികളുടെ ആവാസ വ്യവസ്ഥയേയും പ്രളയം ബാധിച്ചതായാണ് കണക്കാക്കുന്നത്. ഈര്‍പ്പമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഇരുതലമൂരികള്‍ക്ക് സാധിക്കില്ല. ഇവ ഇനി കൂട്ടത്തോടെ ചത്തൊടുങ്ങും.