ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ പുരോഗതി മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഷഹീന്‍ ബാഗ് വെടിവെപ്പ് ഉപയോഗിച്ച് എഎപിക്കെതിരെ അമിത് ഷാ വിലകുറഞ്ഞ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.
