വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

268 0

സോണിപ്പത്ത്: വാട്‌സ്‌ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഹരിയാനയിലെ സോണിപ്പത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് മരിച്ചത്. ലവിന്റെ സഹോദരന്‍ അജയുടെ ചിത്രങ്ങള്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ചിത്രങ്ങള്‍ കണ്ട ഗ്രൂപ്പ് അംഗം ദിനേഷ് എന്നയാള്‍ ലവിനെയും അജയേയും വീട്ടിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് വീട്ടില്‍ വച്ച്‌ വാക്കുതര്‍ക്കമുണ്ടാകുകയും ഇരുമ്പ് വടിക്ക് ലവിനെയും അജയേയും അടിക്കുകയും ചെയ്തു. അത്താഴത്തിന് ശേഷം എടുത്ത ചില ചിത്രങ്ങള്‍ അറിയാതെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. ലവ് സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. അജയ് പരുക്കുകളോടെ ആശുപത്രിയിലാണ്.

Related Post

പ്രജ്ഞാ സിംഗ് താക്കൂർ പ്രതിരോധ പാർലമെന്ററി സമിതിയിൽ   

Posted by - Nov 21, 2019, 04:11 pm IST 0
ന്യൂ ഡൽഹി : ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.  മാലേഗാവ് സ്‌ഫോടനക്കേസിലെ  പ്രധാന പ്രതിയാണ് പ്രജ്ഞാ…

സൽമാൻ ഖാൻ ജയിൽ മോചിതനായി

Posted by - Apr 8, 2018, 05:55 am IST 0
സൽമാൻ ഖാൻ ജയിൽ മോചിതനായി കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ കഴിയുന്ന സൽമാൻ  ഖാൻ  5 വർഷം ജയിൽ ശിക്ഷയാണ് ജോധ്‌പൂർ കോടതി വിധിച്ചിരുന്നത്. തവണയാണ് സൽമാൻ  ഖാൻ…

ബ്ലൂവെയിലിനു  പിന്നാലെ അയേൺബട്ട്

Posted by - Apr 19, 2018, 06:59 am IST 0
ബ്ലൂവെയിൽ  പിന്നാലെ അയേൺബട്ട് ലോകമാകെ ഭീതി പരത്തിയ ബ്ലൂവെയിലിനു പിന്നാലെ അയേൺബട്ട് ഗെയിമുകൾ സൈബർ ലോകത്ത് വ്യാപിക്കുന്നു. അയേൺബട്ട് ഗെയിമാണിപ്പോൾ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിനിയും ഒറ്റപ്പാലം സ്വദേശിയുമായ…

മുകുൾ റോയിയെ സി.ബി.ഐ ചോദ്യം ചെയ്തു

Posted by - Aug 29, 2019, 01:44 pm IST 0
ന്യൂദൽഹി: ബിജെപി നേതാവ് മുകുൾ റോയി, തൃണമൂൽ കോൺഗ്രസ് എംപി കെ ഡി സിംഗ് എന്നിവരെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്തു. തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അണിനിരക്കുന്നതിന്…

ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിൻവലിച്ചു 

Posted by - Nov 13, 2019, 06:28 pm IST 0
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു.  ജെ.എന്‍.യു എക്സിക്യുട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നാക്കം…

Leave a comment