ബെംഗളൂരു : സോഫ്റ്റ് ലാന്റിംഗിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്തിയതായും ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് അറിയിച്ചു.
എന്നാൽ , ലാന്‍ഡറുമായുള്ള ആശയവിനിമയം ഇതുവരെയും പുനസ്ഥാപിക്കാനായിട്ടില്ലെന്നും, ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രന് തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോഴായിരുന്നു ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.
Related Post
വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി
ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ആദ്യം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നും അതു വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ…
പ്രധാനമന്ത്രിയുടെ നാളത്തെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി
ഡല്‍ഹി; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടത്താനിരിക്കുന്ന പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. …
ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി. വിമത എ.എ.പി എം.എല്‍.എയായ കപില്‍ മിശ്രയാണ് കെജ്രിവാളിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി…
രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ ; ബിജെപിക്ക് തിരിച്ചടി നല്കി കോണ്‍ഗ്രസ്
ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്മെന്റിന്റെ…
വധഭീഷണി നേരിടുന്നതായി ജെ.എന്‍.യു വിദ്യര്‍ത്ഥി
ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. അധോലോക നായകന് രവിപൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് പരാതി. ഡല്‍ഹി പൊലീസിലാണ് ഉമര്‍…