ബംഗളൂരു : ചന്ദ്രനിൽ ഹാർഡ് ലാൻഡിംഗ് ചെയ്ത വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് ഐ സ് ർ ഓ സ്ഥിരീകരിച്ചു . ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയപ്പോൾ ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നെങ്കിലും ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് ഐ എസ്ആർഒ വ്യക്തമാക്കി.
ലാൻഡർ ഇപ്പോൾ വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചരിഞ്ഞ നിലയിൽചന്ദ്രോപരിതലത്തിൽ കിടക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.
വിക്രം ലാൻഡറിലെ ചിത്രങ്ങൾ ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന്റെ ക്യാമറകൾ വഴി ഐഎസ്ആർഒയ്ക്ക് ലഭിച്ചിരുന്നു. ലാൻഡറിന് ഉള്ളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഇതുവരെ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിട്ടില്ല.