വിജയക്കൊടി നാട്ടി കർഷകർ
സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ ഇന്നലെയാണ് മുംബൈയിൽ എത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൂവായിരത്തോളം വരുന്ന കർഷകർ മാർച്ച് നടത്തി മുംബൈയിൽ എത്തി.
കർഷകരെ പ്രധിനിതികരിച്ച് 8 പേരാണ് സർക്കാർ സമിതിയുമായി ചർച്ച നടത്തിയത്. ഇന്നലെ 2 മണിക്ക് ആരംഭിച്ച ചർച്ചയിൽ കർഷകർ പൂർണ വിജയം കണ്ടു. 2017 ജൂൺ 30 വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളുമെന്നും വനാവകാശനിയമം ആറുമാസത്തിനകം നടപ്പാക്കുമെന്നും വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം, സർക്കാർ പദ്ധതികൾക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ട്ട പരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പ് നൽകി എന്നാൽ ഇവ നടപ്പിലാക്കാൻ കുറഞ്ഞത് ഒരു 6 മാസമെങ്കിലും സമയം വേണമെന്ന് സർക്കാർ സമിതി വ്യക്തമാക്കി.
