ന്യൂ ഡൽഹി : മേഘാലയിലേക്ക് സ്ഥലമാറ്റിയതിൽ പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവെച്ച വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു.
സെപ്റ്റംബർ 6നാണ് രാജിക്കത്ത് സമർപ്പിച്ചത്. 2020 ഒക്ടോബർ 3 വരെയായിരുന്നു താഹിൽ രമണിയുടെ സർവീസ് കാലാവധി.
മദ്രാസ് ഹൈക്കോടതി പോലെ നിരവധി കേസുകൾക്ക് തീർപ്പ് കൽപ്പിക്കുന്ന കോടതിയിൽ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച താഹിൽ രമണിയെ മേഘാലയിലെ കോടതിയിലേക്ക് സ്ഥലംമാറ്റിയത് ശിക്ഷാനടപടിയായാണ് കാണാക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് കൊളീജിയത്തിന് സമർപ്പിച്ച പരാതി തള്ളിയതിന് പിന്നാലെയാണ് താഹിൽ രമണി രാജിക്കത്ത് സമർപ്പിച്ചത്.
