വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ ശ്രീ അനുപം മിശ്ര കൊല്ലത്തു നിന്നും മുങ്ങി. 19താം തിയതി മുതൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അയൽവാസിയുടെ പരാതിയെത്തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു എത്തിയപ്പോൾ അദ്ദേഹം ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ താൻ ബാംഗ്ലൂരിൽ ആണെന്നും എന്നാൽ മൊബൈൽ ടവർ കേന്ദ്രികരിച്ച് അന്വഷണം നടത്തിയപ്പോൾ കാൻപൂരിൽ ആണെന്നും മനസിലായത്. ജില്ലാ കലക്ടറെയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് അദ്ദേഹം സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
