വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച്‌ സ്‌കൂള്‍ മാനേജുമെന്റ് 

227 0

പുണെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച്‌ ഉത്തരവിറക്കി സ്‌കൂള്‍ മാനേജുമെന്റ്. പുണെ എം.ഐ.ടി സ്‌കൂള്‍ മാനേജുമെന്റാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍  സ്‌കൂള്‍ മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. സ്‌കൂള്‍ മാനേജുമെന്റിന്റെ തീരുമാനങ്ങള്‍ക്കെതിരെ ബുധനാഴ്ചയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. 

വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിനു വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് അധികൃതര്‍ ഉത്തരവ് ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു. 

വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ അധികൃതര്‍ തയാറായില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്നും എം.ഐ.ടി സ്‌കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കി.
 

Related Post

വധഭീഷണി നേരിടുന്നതായി ജെ.എന്‍.യു വിദ്യര്‍ത്ഥി

Posted by - Jun 9, 2018, 03:08 pm IST 0
ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്​. അധോലോക നായകന്‍ രവിപൂജാരിയെന്ന്​ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്​ പരാതി. ഡല്‍ഹി പൊലീസിലാണ്​ ഉമര്‍…

അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു

Posted by - Oct 7, 2018, 11:18 am IST 0
കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ ഗുരുതരമായി പരുക്കേറ്റ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ വിശാഖപട്ടണത്തെത്തിച്ചു. ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്നും നാവികസേനയുടെ ഐഎന്‍എസ് സത്പുരയിലാണ് അദ്ദേഹത്തെ സുരക്ഷിതനായി തീരത്തെത്തിച്ചത്.…

ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു

Posted by - May 10, 2018, 07:51 am IST 0
ലക്‌നൗ : ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലേറ്റ് എട്ടുപേര്‍ മരിച്ചു. മരിച്ച എട്ട് പേരില്‍ മൂന്ന്‌ പേര്‍ മധുരയില്‍ നിന്നും നാല് പേര്‍ എട്ട്വാഹില്‍ നിന്നും ഒരാള്‍…

സ്വര്‍ണാഭരണങ്ങള്‍ക്ക് 2021 ജനുവരിമുതല്‍ ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും   

Posted by - Nov 30, 2019, 11:04 am IST 0
ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങൾക്കും  കരകൗശലവസ്തുക്കൾക്കും 2021 ജനുവരി 15 മുതല്‍ രാജ്യത്ത് ബി.ഐ.എസ്. ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 2020 ജനുവരി 15-ന്…

Leave a comment