ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ ചോദ്യംചെയ്ത ആക്ഷേപഹാസ്യകലാകാരൻ കുണാൽ കാംറയെ നാലു വിമാനക്കമ്പനികൾ വിലക്കി. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ കമ്പനികളാണ് കാംറയ്ക്കു വിമാനത്തിൽ താത്കാലിക വിലക്കേർപ്പെടുത്തിയത്. ചൊവ്വാഴ്ച ഇൻഡിഗോയുടെ മുംബൈ-ലഖ്നൗ വിമാനത്തിലാണ് അർണബിനെ കാംറ പരിഹസിച്ചത്. “അർണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവർത്തകനോ” എന്നു ചോദിക്കുന്ന വീഡിയോ കാംറതന്നെ ട്വിറ്ററിലിട്ടിരുന്നു.
